ഇരിങ്ങപ്പുറം സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരതയിലേക്ക്
ഗുരുവായൂര്‍: ഇരിങ്ങപ്പുറം ഗ്രാമം ആധുനിക വിവരസാങ്കേതിക വിദ്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടുവാനുള്ള പ്രയാണത്തിന് തുടക്കം കുറിച്ചു. ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡാണ് വിപ്ലവകരമായ മുന്നേറ്റത്തിന് ഒരുങ്ങുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ അഭിലാഷ്.വി.ചന്ദ്രന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'കൈവിളക്ക് ' പദ്ധതി പ്രായഭേദമന്യേ ഗ്രാമത്തിലെ മുഴുവന്‍ പേരേയും കംപ്യൂട്ടര്‍ സാക്ഷരതയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ഡിലെ കുടുംബശ്രീ യൂനിറ്റുകളും അങ്കണവാടികളും ഈ ലക്ഷ്യത്തിനായി കൗണ്‍സിലര്‍ക്കൊപ്പമുണ്ട്.
ഇ-മെയിലിങ്, നവമാധ്യമങ്ങള്‍, ഇ-ബാങ്കിങ്, ഇ-ബുക്കിങുകള്‍ എന്നിവയെല്ലാം പഠിതാക്കളെ പരിശീലിപ്പിക്കും. 25 മണിക്കൂറാണ് കോഴ്‌സിനുള്ളത്. അഭിലാഷ്.വി.ചന്ദ്രന്‍ അഡ്മിനായ 1600 പേരുള്ള ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം കൂട്ടായ്മയും പിന്തുണയുമായുണ്ട്. കൈവിളക്കിന് സി.എന്‍ ജയദേവന്‍ എം.പി തിരിതെളിയിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി അധ്യക്ഷയായി. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയായി. വിദ്യാഭ്യാസമന്ത്രിയടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."