ചന്തിരൂര്‍ പളളിയില്‍ തിരുനാള്‍
എരമല്ലൂര്‍: ചന്തിരൂര്‍ സെന്റ് മേരീസ് പളളിയില്‍ കാരുണ്യമാതാവിന്റെ തിരുനാള്‍ ഇന്നു തുടങ്ങി 25ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 21ന് വൈകിട്ട് 6ന് കൊച്ചി രൂപതാ ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ കൊടി ആശീര്‍വദിക്കും. പ്രസുദേന്തി എലിസബത്ത് മാനൂവല് കൊടിയുയര്‍ത്തും. വികാരി. ഫാ.സേവ്യര്‍ പാലയ്ക്കല്‍ സഹകാര്‍മികനായിരിക്കും. ഫാ. റാഫി കൂട്ടുങ്കല്‍ കുര്‍ബാന അര്‍പ്പിക്കും. ഫാ.സേവ്യര്‍ കുടിയാംശേരി പ്രസംഗിക്കും. നാളെ വൈകിട്ട് 7ന് ഫാ.ആന്റണി കാനപ്പളളി കുര്‍ബാന അര്‍പ്പിക്കും. പ്രസംഗം-ഫാ.സ്റ്റാലി മാതിരപ്പളളി. 24 ന് വൈകിട്ട് 6.30ന് കൊച്ചി രൂപതാ ചാന്‍സലര്‍ ഫാ.ഷൈജു പര്യാത്തുശേരി കൂര്‍ബാന അര്‍പ്പിക്കും. പ്രസംഗം-ഫാ. നെല്‍സണ്‍ ജോബ്. തിരൂനാള് ദിനമായ 25ന് 4ന് കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍ പീറ്റര്‍ ചടയങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കൂര്‍ബാന. പ്രസംഗം- ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ.ജോഷി മയ്യാറ്റില്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."