മിച്ചല്‍ ജങ്ഷനില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത് അപകടക്കെണിയൊരുക്കുന്നു
മാവേലിക്കര:മിച്ചല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ ഇടുങ്ങിയ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ അപകടക്കെണിയൊരുക്കുന്നു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ മരണത്തിനിടയാക്കിയതുള്‍പ്പടെ നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇതിനെതിരെ നിരവധി പ്രതിഷേധ സമരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. 2015 കേരളത്തിലെ റോഡുകളുടെ സുരക്ഷയെപറ്റി അന്വേഷിക്കാനെത്തിയ കമ്മീഷന്‍ മാവേലിക്കര താന്‍കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ അപകടസാധ്യതയേറിയ ജംഗ്ഷനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കൊടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ജിപിഎസ് സംവിധാനത്തോടെയുള്ള സിഗ്നല്‍ലൈറ്റ് സ്ഥാപിക്കാന്‍ നഗരസഭ നീക്കം നടത്തിയെങ്കിലും ഇതിനെ മറികടന്ന് എംഎല്‍എ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുകയായിരുന്നു.
അന്നുമുതല്‍ തന്നെ ഇടുങ്ങിയ ജംഗ്ഷനില്‍ ഇടത്തേക്ക് പോകുവാന്‍ സര്‍വ്വസമയവും അനുവധിക്കുന്ന സിഗ്നല്‍ ലൈറ്റ് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും നഗരസഭയുടെ കോട്ടത്തോടിന് മുകളില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം പൊളിച്ചുമാറ്റി സ്ഥലസൗകര്യം ഉണ്ടാക്കാതെയും സ്ഥാപിച്ചത് ആരോപണങ്ങള്‍ക്ക് കാരണമായിരുന്നു. അന്നുമുതല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ ഇന്നും തുടരുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."