HOME
DETAILS
MAL
ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടില്‍
backup
September 21 2016 | 18:09 PM
ടോക്യോ: ഇന്ത്യയുടെ കെ ശ്രീകാന്ത്, എച്.എസ് പ്രാണോയ്, അജയ് ജയറാം എന്നിവര്‍ ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടിലെത്തി. ശ്രീകാന്ത് ഇന്ത്യന്‍ താരം തന്നെയായ പി കശ്യപിനെ 14-21, 21-14, 23-21 എന്ന സ്‌കോറിനു കീഴടക്കി. എച്.എസ് പ്രാണോയ് മലേഷ്യയുടെ ഇഷ്‌കന്ദര്‍ സുല്‍കര്‍നൈന്‍ സൈനുദീനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 23-21, 19-21, 21-18. ജയറാം ഇന്തോനേഷ്യന്‍ താരം സോണി കുങ്കോരോയെ 21-19, 23-21 എന്ന സ്‌കോറിനു വീഴ്ത്തി. മറ്റൊരു ഇന്ത്യന്‍ താരമായ ബി സായി പ്രണീത് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."