പാലക്കാട് നാളികേര ഉത്പാദക കമ്പനിയുടെ ജനറല്‍ ബോഡി നിയമവിരുദ്ധം: ദേശീയ കേര കര്‍ഷക സംരക്ഷണ സമിതി
പാലക്കാട്: നാളികേര ഉത്പാദക കമ്പനിയുടെ നേതൃത്വത്തില്‍ ഇന്ന് മുതലമടയിലെ കമ്പനി പരിസരത്ത് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം കമ്പനികളുടെ നിയമാവലി പ്രകാരമുള്ളതല്ലെന്ന് ദേശീയ കേര കര്‍ഷക സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. ഇന്നത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിന് ഇന്നലെയാണ് മെമ്പര്‍മാരെ ഫോണില്‍ വിളച്ച് ജനറല്‍ ബോഡിയോഗം നടക്കുന്ന വിവരം അറിയിക്കുന്നതെന്നത് കമ്പനിയുടെ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണ്.
കമ്പനിയുടെയും സംഘടനയുടെയും ജനറല്‍ ബോഡിയോഗത്തിന്റെ തിയ്യതിക്ക് ഒരുമാസം മുന്‍പെങ്കിലും ജനറല്‍ ബോഡിയുടെ അജണ്ടകളും, കാര്യപരിപാടികളും വരവ് ചിലവ് കണക്കുകളും അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ മൂലം മെമ്പര്‍മാരെ അറിയിക്കണമെന്നാണ് നിയമം.
എന്നാല്‍ അതൊന്നും പാലിക്കാതെ ജനറല്‍ ബോഡിയോഗം കൂടുന്നതിന് തലേ ദിവസം മെമ്പര്‍മാരെ വിളിച്ചുകൂട്ടിയതിലും ഈ യോഗത്തില്‍ വെച്ച് പുതിയ ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിലും വലിയ ദുരൂഹതയുണ്ടെന്നാണ് ദേശീയ കേരകര്‍ഷക സംരക്ഷണ സമിതിയംഗങ്ങള്‍ ആരോപിക്കുന്നത്.
ഈ വാര്‍ഷിക ജനറല്‍ ബോഡി യോഗം നിയമവിരുദ്ധമാണെന്ന് ദേശീയ കേര കര്‍ഷക സംരക്ഷണസമിതി പ്രസിഡന്റ് പാണ്ടിയോട് പ്രഭാകരന്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."