'അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗം; ജനങ്ങള്‍ ബി.ജെ.പിക്ക് മറുപടി നല്‍കും': സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ആദായ നികുതി മരിവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും നിയമ വഴികള്‍ തേടുമെന്നും യെച്ചൂരി പറഞ്ഞു. ഭരണ ഘടന മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആദായ നികുതി വകുപ്പ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.
എന്താണ് ക്രമക്കേടെന്ന് തെളിവ് നല്കട്ടെ, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല,' യെച്ചൂരി പറഞ്ഞു.
കൂടാതെ സുപ്രീം കോടതി ഇത്തരം നീക്കങ്ങളില്‍ സ്വമേധയാ ഇടപെടണമെന്നും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."