HOME
DETAILS

യഹൂദ ശ്മശാനത്തിലെ അനധികൃത മതില്‍ പൊളിച്ചു

  
backup
September 21 2016 | 22:09 PM

%e0%b4%af%e0%b4%b9%e0%b5%82%e0%b4%a6-%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83


മാള: ചരിത്ര സ്മാരകമായ മാളയിലെ യഹൂദ സെമിത്തേരിയില്‍ അനധികൃതമായി നിര്‍മിച്ച മതില്‍ പൊളിച്ചുമാറ്റി. കഴിഞ്ഞ ജൂണ്‍ 28 ന് നിര്‍മിച്ച മതിലാണ് മാള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പണിത മതിലാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. 90 മീറ്ററോളം നീളത്തിലും 1.75 മീറ്റര്‍ ഉയരത്തിലും പണിത മതില്‍ വലിയ തോതിലുള്ള പരാതികള്‍ക്കിട നല്‍കിയിരുന്നു.
പണി ഭാഗികമായി പൂര്‍ത്തീകരിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായി പഴയ മതിലില്‍ നിന്നും നാലടിയോളം ഉള്ളിലേക്ക് വലിച്ചാണ് മതില്‍ നിര്‍മിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്റ്റേഡിയം നിര്‍മാണത്തിനായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിനും ജില്ലാ നിര്‍മിതി കേന്ദ്രത്തിനുമായി ഉടമ്പടി പ്രകാരം വിട്ടു നല്‍കിയ ഭൂമിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തോടൊപ്പം മതില്‍ നിര്‍മാണത്തിനായി താഴെ നിന്നും നാലടിയിലേറെ ഉയരത്തില്‍ കോണ്‍ഗ്രീറ്റ് ചെയ്ത് മതിലിന്റെ പ്രധാന ഭാഗം നിര്‍മിച്ചിരുന്നു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, വൈസ് പ്രസിഡന്റ് ബിന്ദു ബാബു തുടങ്ങി ഗ്രാമപഞ്ചായത്തംഗംങ്ങളുടെ നേതൃത്വത്തിലാണ് മതില്‍ പൊളിക്കല്‍ നടന്നത്.
ഇതിനിടെ പഞ്ചായത്ത് സെക്രട്ടറി അറിയാതെയാണ് മതില്‍ പൊളിക്കല്‍ നടന്നതെന്ന് ആക്ഷേപമുണ്ട്. മതില്‍ പൊളിക്കല്‍ മൂലം സര്‍ക്കാരിനും ഗ്രാമപഞ്ചായത്തിനും മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ പരാതി. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഇരുമ്പ് തൂണിന് ക്ഷതമേറ്റിട്ടുണ്ടെന്നും ശുചിമുറിയിലേക്കുള്ള പൈപ്പുകള്‍ തകര്‍ന്നു പോയതായും പഴയ ചുറ്റുമതിലിന്റെ 15 മീറ്ററോളം ഭാഗം മറിഞ്ഞ് വീണതായുമാണ് പരാതി. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് യു.ഡി.എഫ് പരാതി നല്‍കി. 1954 ല്‍ യഹൂദര്‍ ഇസ്രയേലിലേക്ക് പോയപ്പോള്‍ ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിച്ച് പോയ ശ്മശാനഭൂമിയില്‍ 2001, 2006 കാലഘട്ടത്തിലുള്ള ഭരണസമിതി കയ്യേറ്റം നടത്തിയാണ് മിനി സ്റ്റേഡിയം നിര്‍മിച്ചത്. അതിന് ശേഷം വിവാദങ്ങള്‍ പുകയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago