അഞ്ച് ലക്ഷം രൂപയും വിഗ്രഹങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍
ഗോണിക്കൊപ്പ: വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. വിരാജ്‌പേട്ട കല്‍ത്തുമാടു ഗ്രാമത്തിലെ ഗൊട്ടത പൈസാരി മണിയുടെ മകന്‍ വി.എം മനു(31), വിരാജ്‌പേട്ട നെഹ്‌റു ഗ്രാമത്തിലെ തോമസ് മൈക്കലിന്റെ മകന്‍ അലക്‌സ്(24) എന്നിവരാണ് അറസ്റ്റിലാണ്. ഇവരില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ആറ് ചെറിയ വിഗ്രഹങ്ങളും 10,000 രൂപയും ഒരു ബൈക്കും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പെരിയപട്ടണത്തു വച്ചാണ് ഇവരെ പിടികൂടിയത്. മറ്റൊരു പ്രതി എസ്.എം മൂര്‍ത്തി(28)യെ മോഷണം നടത്തിയ മൂന്നാം ദിവസം പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു മോഷണം. ഗോണിക്കൊപ്പയിലെ സപ്തഗിരി മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരനായ എട്ടാം ബ്ലോക്കിലെ എച്ച്.യു കൃഷ്ണയുടെ വീടിന്റെ ആസ്ബറ്റോസ് തകര്‍ത്തു അകത്തു കടന്നാണ് മോഷണം നടത്തിയത്. വീടിന്റെ അലമാല തകര്‍ത്തു പണവും 136 ഗ്രാം സ്വര്‍ണവും ആറ് വിഗ്രഹങ്ങളുമാണ് മൂവര്‍സംഘം മോഷ്ടിച്ചിരുന്നത്. പിടിയിലായ വി.എം മനുവിന് ബംഗളൂരുവിലെ പല പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്. മോഷണത്തിനു ശേഷം ഇയാള്‍ മുംബൈയിലേക്കു കടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."