ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശങ്ക ദൂരീകരിക്കണം: ഓപണ്‍ഫോറം
കണ്ണൂര്‍: ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിലൂടെ സര്‍വകലാശാലകളുടെയും സര്‍ക്കാരുകളുടെയും അധികാരങ്ങള്‍ സമ്പൂര്‍ണമായി കവര്‍ന്നെടുക്കുന്നതാണെന്ന് ഓള്‍കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാകമ്മിറ്റി ഓപണ്‍ഫോറം. സാമ്രാജ്യത്വ താല്‍പര്യങ്ങളും വര്‍ഗീയ താല്‍പര്യങ്ങളും ഒരുപോലെ സംരക്ഷിക്കാനുതകുന്ന നിര്‍ദേശങ്ങളാണു കേന്ദ്രസര്‍ക്കാര്‍ കരട് റിപ്പോര്‍ട്ടിലുള്ളത്. അധികാരകേന്ദ്രീകരണത്തിലൂടെ സാമൂഹ്യനീതി, അവസരസമത്വം, ഗുണമേന്മ എന്നീ മേഖലകളിലെ നേട്ടത്തെ തകര്‍ക്കാനാണു കേന്ദ്രനീക്കമെന്ന് ഓപണ്‍ഫോറം ആരോപിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വനിത കോളജില്‍ നടന്ന ഓപണ്‍ഫോറത്തില്‍ സംസ്ഥാന അക്കാദമിക് കണ്‍വീനര്‍ സി പത്മനാഭന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.ആര്‍.കെ സതീഷ് അധ്യക്ഷനായി. ജില്ലാ അക്കാദമിക് കണ്‍വീനര്‍ ഡോ.കെ.എം പ്രസീദ് ആമുഖ പ്രഭാഷണം നടത്തി. ഡോ. ബി പ്രകാശ്, പ്രൊഫ. കെ ബാലന്‍, പ്രൊഫ. കെ ഉണ്ണികൃഷ്ണന്‍, എന്‍.ടി സുധീന്ദ്രന്‍, ഡോ. വി.പി.പി മുസ്തഫ, മറിയം മമ്മിക്കുട്ടി, കെ.ടി ശശി, പ്രമോദ് വെള്ളച്ചാല്‍, ഡോ.എ അശോകന്‍, ഡോ. കെന്‍ അജയ്കുമാര്‍, കെ.എം സുധീഷ്, ഡോ.ടി.വി രാമകൃഷ്ണന്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എ നിശാന്ത് ക്രോഡീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."