കാറില്‍ നിന്ന് പണം കവര്‍ന്ന സംഭവം: പ്രതികളെ തിരിച്ചറിയാനായില്ല
കോഴിക്കോട്: മാവൂര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു സമീപം നോട്ടുകള്‍ വിതറി കാറിനകത്തുണ്ടായിരുന്ന നാലു ലക്ഷം രൂപ കവര്‍ന്ന പ്രതികളെ തിരിച്ചറിയാനായില്ല. ഇന്നലെ രാത്രി ഏഴോടെ ആര്‍.പി മാളിനു സമീപത്തു നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. കവര്‍ച്ച നടത്തിയ രണ്ടുപേരെയാണ് സി.സി.ടി.വിയില്‍ കാണാനായത്. പറമ്പത്ത് പാലായിങ്കല്‍ റിയാസിന്റെ പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നഗരത്തിലെത്തുന്നതിനാല്‍ സുരക്ഷാ ചുമതലയ്ക്കായി പൊലിസുകാരെ നിയോഗിച്ച സാഹചര്യത്തില്‍ കേസന്വേഷണം കാര്യക്ഷമമാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
ഇന്നലെ മിഠായിത്തെരുവിലെ ടോപ്‌ഹോം ഹോട്ടലിനു സമീപത്തും സമാനരീതിയില്‍ മോഷണശ്രമം നടന്നിരുന്നു. 2014ലും നഗരത്തില്‍ സമാനമായ കവര്‍ച്ച നഗരത്തില്‍ നടന്നിരുന്നു. എന്നാല്‍ ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ ഹാപ്പി ക്രോക്കറി ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയയാള്‍ക്ക് മുന്നില്‍ റോഡില്‍ നോട്ടുകള്‍ വിതറിയായതിരുന്നു. പട്ടാപ്പകലാണ് തട്ടിപ്പു നടത്തിയത്. മൂന്നുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു അന്നു പൊലിസത്തെിയത്.
8000 രൂപയായിരുന്നു അന്നു കാറില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ന്നത്. തട്ടിപ്പ് സി.സി ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നെങ്കിലും ഇതുവരെ പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."