HOME
DETAILS
MAL
മുസ്ലിംലീഗ് എസ്.പി ഓഫിസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലിസ്
backup
September 21 2016 | 23:09 PM
മലപ്പുറം: 24ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന എസ്.പി ഓഫിസ് മാര്‍ച്ചിനു പൊലിസ് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചു കരിപ്പൂര്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷയൊരുക്കേണ്ടതിനാല്‍ പൊലിസ് ഉദ്യോഗസ്ഥരുടെ അഭാവമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തീരുമാനം പ്രതിഷേധാര്‍ഹമാണെന്നു മുസ്ലിംലീഗ് നേതാക്കള്‍ പ്രതികരിച്ചു.
പൊലിസിലെ ക്രിമിനലുകളെ ഉപയോഗിച്ചു തീരദേശമേഖലകളില്‍ സി.പി.എം അക്രമം നടത്തുന്നതായി ആരോപിച്ചായിരുന്നു ലീഗ് ജില്ലാ കമ്മിറ്റി എസ്.പി ഓഫിസ് മാര്‍ച്ച് നടത്താനിരുന്നത്. 24നു വൈകിട്ടാണ് പ്രധാനമന്ത്രി കരിപ്പൂരില്‍ വിമാനമിറങ്ങി കോഴിക്കോട്ടേക്കു പോകുന്നത്. അനുമി നിഷേധിച്ചതോടെ മറ്റൊരു ദിവസം റാലി നടത്താനാണ് ലീഗ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."