പാകിസ്താന് ഭീകരരാജ്യം; നവാസ് ശെരീഫിന് ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ശെരീഫ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താന് ഭീകരരാഷ്ട്രമാണെന്നും അന്താരാഷ്ട്ര ധനസഹായം പോലും പാകിസ്താന് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.
ലോകം ഭീകരരായി മുദ്രകുത്തിവര് പോലും പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുകയാണെന്നും പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.
അനാവശ്യ നിബന്ധനകള്‍ വെച്ച് ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തടസ്സം നില്‍ക്കുകയാണെന്ന് നവാസ് ശരീഫിന്റെ വിമര്‍ശനം. എന്നാല്‍ ചര്‍ച്ചയും ഭീകരവാദവും ഒരേ സമയം നടക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാടെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരന് ബുര്‍ഹാന്‍ വാനി എങ്ങനെയാണ് പാകിസ്താന് വാഴ്ത്തപ്പെട്ടവനായതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."