ഐ.സി.എം.ആറിന് കീഴില്‍ പരീക്ഷയില്ലാതെ ജോലി; 67,000 രൂപ വരെ ശമ്പളം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അവസരം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എം.ആര്‍- എന്‍.ഐ.ആര്‍.ടി പുതിയ റിക്രൂട്ട്‌മെന്റ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് (എന്‍.ഐ.ആര്‍.ടി) ഇപ്പോള്‍ പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്‍ര്, പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ വിവിധ പോസ്റ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 25 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 15 വരെ സ്വീകരിക്കും.
തസ്തിക& ഒഴിവ്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് (എന്‍.ഐ.ആര്‍.ടി)ക്ക് കീഴില്‍ താല്‍ക്കാലിക നിയമനം.
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം.
ആകെ ഒഴിവുകള്‍ 25.
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് I (medical) = 02
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (Data Manager) = 01
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് III (Senior Technical) = 01
പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ III (Medical Social Worker) = 01
സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് III (Field Investigator) 01
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (Laborotary Technician) = 01
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (X Ray Technician) = 03
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് I (Health Assistant) = 10
പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 03
സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് = 02
പ്രായപരിധി
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (Data Manager) = 45 വയസ്.
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് = 35 വയസ്
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (Laborotary Technician), പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (X Ray Technician) = 30 വയസ്.
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് I (Health Assistant), പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് = 28 വയസ്.
വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
പ്രോജക്ട് റിസർച്ച് സയൻ്റിസ്റ്റ് I (Medical) | MBBS |
പ്രോജക്ട് കൺസൾട്ടൻ്റ് (Data Manager) | കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം OR കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിഇ/ ബി.ടെക് പ്രോഗ്രാമിംഗിൻ്റെ പ്രസക്തമായ മേഖലകളിൽ 2 വർഷത്തെ പരിചയം അല്ലെങ്കിൽ സർക്കാരിലെ വിവര സംവിധാനം, സ്വയംഭരണം. പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ. |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (Senior Technical Assistant) | ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാക്ലിനിക്കൽ സയൻസസിൽ മൂന്ന് വർഷത്തെ ബിരുദം OR ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദം |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (Medical Social Worker) | സോഷ്യൽ സയൻസ്/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ മെഡിക്കൽ സോഷ്യോളജി/ സൈക്കോളജി/ നരവംശശാസ്ത്രം എന്നിവയിൽ മൂന്ന് വർഷത്തെ ബിരുദം. OR സോഷ്യൽ സയൻസ്/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ മെഡിക്കൽ സോഷ്യോളജി/ സൈക്കോളജി/ നരവംശശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (Field Investigator) | ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാക്ലിനിക്കൽ സയൻസസിൽ മൂന്ന് വർഷത്തെ ബിരുദം OR ലൈഫ് സയൻസസ്/ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദം |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II (Laboratory Technician) | +2 സയൻസ് + ഡിപ്ലോമ (MLT/DMLT) + അഞ്ച് വർഷത്തെ പരിചയം പ്രസക്തമായ വിഷയം / ഫീൽഡ്. |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II (X Ray Technician | +2 സയൻസ് + ഡിപ്ലോമ (റേഡിയോളജി/റേഡിയോഗ്രഫി/ ഇമേജ് ടെക്‌നോളജി) . + പ്രസക്തമായ വിഷയത്തിൽ / മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. |
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് I (Health Assistant) | 10th + ഡിപ്ലോമ (MLT/DMLT/ഡിപ്ലോമ ഇൻ നഴ്സിംഗ്/പാരാ ക്ലിനിക്കൽ ഹെൽത്ത് അസിസ്റ്റൻ്റ്, ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസസിലെ കോഴ്സുകൾ) + പ്രസക്തമായ മേഖലയിൽ 2 വർഷത്തെ പരിചയം |
പ്രോജക്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ | അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ ഇൻ്റർമീഡിയറ്റ് അല്ലെങ്കിൽ 12-ാം ക്ലാസ് പാസ്സ് DOEACC ‘എ’ ലെവൽ 2 വർഷം’ ഗവൺമെൻ്റ്, സ്വയംഭരണാധികാരം, പൊതുമേഖലാ സ്ഥാപനം അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ EDP ജോലിയിൽ പരിചയം മണിക്കൂറിൽ 8000 കീ ഡിപ്രഷനുകളിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് (kdph). കമ്പ്യൂട്ടറിൽ |
സീനിയർ പ്രോജക്ട് അസിസ്റ്റൻ്റ് | 12-ാം പാസ് അല്ലെങ്കിൽ തത്തുല്യം 5 വർഷത്തെ പ്രവർത്തി പരിചയം OR ഏതെങ്കിലും വിഷയത്തിൽ ബിരുദം 5 വർഷത്തെ അഡ്മിനിസ്ട്രേഷൻ ജോലിയിൽ പ്രവർത്തി പരിചയം AND മണിക്കൂറിൽ 8000 കീ ഡിപ്രഷനുകളിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് (kdph). കമ്പ്യൂട്ടറിൽ |
ശമ്പളം
പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് I (medical) = 67,000
പ്രോജക്ട് കണ്‍സള്‍ട്ടന്റ് (Data Manager) = 57,660
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് III (Senior Technical) = 28,000
പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ III (Medical Social Worker) = 28,000
സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് III (Field Investigator) = 28,000
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (Laborotary Technician) = 28,000
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് II (X Ray Technician) = 20,000
പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് I (Health Assistant) = 18,000
പ്രോജക്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 18,000
സീനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് = 17,000
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഫീസില്ലാതെ അപേക്ഷിക്കാം. ഏപ്രില്‍ 15 വരെയാണ് അവസരം. സംവരണം, ജോലിയുടെ കാലാവധി തുടങ്ങിയ സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.
അപേക്ഷ: https://www.nirt.res.in/,
വിജ്ഞാപനം: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."