ബഹ്‌റൈനില്‍ അല്‍ വിഫാഖിനെ നിരോധിച്ച തീരുമാനം കോടതി പുറത്തുവിട്ടു
മനാമ: ബഹ്‌റൈനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ അല്‍ വിഫാഖ് നാഷണല്‍ ഇസ്‌ലാമിക് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനില്‍ നിരോധിച്ചതായുള്ള ഉത്തരവ് കോടതി പുറത്തുവിട്ടു. ഈവര്‍ഷം ജൂലായിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനില്‍ നിരോധിച്ചിരുന്നതെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനവും കോടതി ഉത്തവരും കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിലെ അപ്പീല്‍സ് കോടതി പുറത്തുവിട്ടത്.
രാജ്യത്തെ ശിയാക്കളുള്‍ക്കുള്ളുന്ന ഈ പ്രതിപക്ഷ പാര്‍ട്ടി നിരന്തരം രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ ഈ നടപടി. കൂടാതെ ബഹ്‌റൈനിലെ നീതിന്യായ ഇസ്‌ലാമിക കാര്യ ഔഖാഫ് മന്ത്രാലയയും സൊസൈറ്റിക്കെതിരായ പരാതി സമര്‍പ്പിച്ചിരുന്നു. അല്‍ വിഫാഖിന്നെതിരെ കോടതിയില്‍ കേസും നിലവിലുണ്ട്.
ഇവ പരിഗണിച്ചാണ് അല്‍ വിഫാഖിന്റെ ബഹ്‌റൈനിലെ എല്ലാ ഓഫിസുകളും അടച്ചുപൂട്ടാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.
2016 ജൂണ്‍ 14 മുതലാണ് അല്‍ വിഫാഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്‍ ആദ്യമായി നിയന്ത്രണമേര്‍പ്പെടുത്തിയത്. കീഴ്‌ക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ന്ന് ആഗസ്റ്റില്‍ സൊസൈറ്റിയുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഭരണഘടനയെയും കോടതിയെയും മാനിക്കാതിരിക്കുക, ഭീകരര്‍ക്ക് പിന്തുണ നല്‍കുക, ആഭ്യന്തര കാര്യങ്ങളില്‍ വിദേശ പിന്തുണ തേടുക, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുക, ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക, നിയമലംഘനത്തിന് ആഹ്വാനം നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. വിധി പ്രഖ്യാപനത്തിന്റെ 10 ദിവസം മുന്‍പ് അവരവരുടെ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരു കക്ഷികള്‍ക്കും കോടതി സമയം നല്‍കിയിരുന്നെങ്കിലും അല്‍വിഫാഖ് മുന്നോട്ടു വന്നിരുന്നില്ല. അതിനിടെ
ബഹ്‌റൈന്‍ പാര്‍ലെമെന്റിന്റെ അംഗീകാരത്തെ സംഘടന ചോദ്യം ചെയ്തരുന്നതായും കോടതി രേഖയില്‍ ആരോപണമുള്ളതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."