HOME
DETAILS
MAL
നൂറു ശതമാനം ശൗചാലയ സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി
backup
September 22 2016 | 19:09 PM
തിരുവനന്തപുരം: നൂറു ശതമാനം ജനങ്ങള്‍ക്കും ശൗചാലയ സൗകര്യമുള്ള സംസ്ഥാനമായി നവംബര്‍ ഒന്നിന് കേരളം മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 178935 വ്യക്തിഗത കക്കൂസുകള്‍ നിര്‍മിച്ചു നല്കാനുണ്ടായിരുന്നതില് 60,840 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 82,444 വ്യക്തിഗത കക്കൂസുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ സെപ്റ്റംബര്‍ മുപ്പതിനു പരസ്യവിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നു ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ നേടുമെന്നു കരുതിയിരുന്ന ലക്ഷ്യം ഈ കേരളപ്പിറവി ദിനത്തില്‍ തന്നെ പ്രാപ്തമാക്കാനാണു ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."