ഈജിപ്ത് തീരത്ത് അഭയാര്‍ഥി ബോട്ടപകടം: മരണം 43 ആയി
കെയ്റോ:ഈജിപ്തിലെ കഫര്‍ അല്‍ ഷെയ്ഖ് തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 43 പേര് മരിച്ചു. 163 പേരെ രക്ഷപ്പെടുത്തി. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. 550ലേറെ പേരുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.
തലസ്ഥാനമായ കെയ്റോയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം. ബോട്ടില്‍ അറുനൂറിലേറെ ആളുകളുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ കൂടുതലും പുരുഷന്മാരുടേതാണ്. ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റിയതിനാലാണ് ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
ബോട്ടില്‍ ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലേയും ചില ആഫ്രിക്കന്‍ രാജ്യക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ജീവിതപ്രയാസങ്ങള്‍ കാരണം ഇറ്റലിയിലേക്കു പുറപ്പെട്ടവര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ചാണ് ബോട്ടില്‍ പുറപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."