HOME
DETAILS

ലോറി ജീവനക്കാരെ ആക്രമിച്ച് കൊള്ളയടിച്ചു

  
backup
September 22 2016 | 20:09 PM

%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d

 

മൈസൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ ലോറി ജീവനക്കാരെ ആക്രമിച്ച് കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളായ ഡ്രൈവര്‍ ആസിഫ്, ക്ലീനര്‍ ഷബീബ് എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി മൈസൂരുവിനടുത്തുള്ള മാണ്ഡ്യയിലാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘമാണ് സംഭവത്തിനുപിന്നില്‍.
ഗ്രാനൈറ്റുമായി കേരളത്തിലേക്കു വരികയായിരുന്ന ലോറി ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് പാതക്കരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഗ്രാനൈറ്റിനൊപ്പം ലോറിയിലുണ്ടായിരുന്ന ഫിനോലെക്‌സ് കമ്പനിയുടെ വയര്‍, ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍, ഇവരുടെ കൈയിലുണ്ടായിരുന്ന 3,000 രൂപ എന്നിവയാണ് അക്രമികള്‍ കൊള്ളയടിച്ചത്. 80,000 രൂപയോളം വിലവരുന്ന നാല് ചാക്ക് വയറുകളാണ് ലോറിയിലുണ്ടായിരുന്നത്. 25,000 രൂപ വിലവരുന്നതാണ് ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍. കാറിലെത്തിയ സംഘം ലോറി ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് മോഷണം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മാണ്ഡ്യ റൂറല്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാവേരി സംഘര്‍ഷത്തെതുടര്‍ന്ന് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്കും മറ്റും വരുന്ന വാഹനങ്ങള്‍ രാത്രിസമയത്ത് തടഞ്ഞുനിര്‍ത്തി വിലപിടിപ്പുള്ള സാധനങ്ങളും പണവും കൊള്ളയടിക്കുന്ന സംഘം മാണ്ഡ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago