ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് മൊബൈല്‍ ടവറില്‍ തൂങ്ങിമരിച്ചു
കൂത്തുപറമ്പ്: ആളുകള്‍ നോക്കി നില്‍ക്കെ നൂറ് മീറ്ററോളം ഉയരമുള്ള മൊബൈല്‍ ടവറില്‍ കയറി തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് തൂങ്ങി മരിച്ചു. നരവൂര്‍ സൗത്തിലെ ചമ്മന്‍ ചിറക്കല്‍ വീട്ടില്‍ വരപ്രത്ത് രമേശന്‍ (46) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനു സമീപം കണിയാര്‍കുന്നിലെ മൊബൈല്‍ ടവറില്‍ കയറിയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. രമേശന്‍ മൊബൈല്‍ ടവറില്‍ കയറുന്നതു കണ്ട് പരിസരങ്ങളിലുണ്ടായിരുന്നവര്‍ ബഹളം വെക്കുകയും ഇയാളോട് താഴെ ഇറങ്ങാന്‍ വിളിച്ചു പറയുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും വകവെക്കാതെ രമേശന്‍ ധൃതിപ്പെട്ട് മൊബൈല്‍ ടവറിന്റെ ഏറ്റവും മുകളിലെ ഭാഗത്ത് കയറി നിന്ന് കഴുത്തില്‍ കയര്‍ കൊണ്ട് കുരുക്കിട്ട് താഴേക്കു ചാടുകയായിരുന്നു.
കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രാത്രി എട്ടുമണിയോടെ ഇയാളുടെ മൃതദേഹം താഴെ ഇറക്കിയത്.
തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂത്തുപറമ്പ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരേതനായ കെ ഗോവിന്ദന്റെയും വി ലീലയുടെയും മകനാണ് രമേശന്‍.
ഭാര്യ: ഗീത. മക്കള്‍: രാഗില്‍ (ഇലക്ട്രീഷ്യന്‍ ), രാഹുല്‍. സഹോദരങ്ങള്‍: രവീന്ദ്രന്‍, വിനോദന്‍, മനോജ്, അനീശന്‍, പരേതനായ ശശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."