ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഗുജറാത്ത് റിഫൈനറിയില്‍ ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 161 ഒഴിവുകളാണുള്ളത്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍) തസ്തികയിലെ ആകെയുള്ള ഒരൊഴിവിലേക്ക് വികലാംഗര്‍ക്കു മാത്രം അപേക്ഷിക്കാം. ംംം.ശീരൃലളൃലരൃൗശ.േശി എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ടെടുത്ത് ഡി.ഡിയുടെ അസല്‍ സഹിതം തപാലില്‍ അയക്കണം. പ്രായപരിധി: 18നും 26നും മധ്യേ.
യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ 2016 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും. ഉയര്‍ന്ന പ്രായത്തില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്കു മൂന്നും വര്‍ഷത്തെ ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി:
എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 150 രൂപ. 'അഇഇഛഡചഠട ഛഎഎകഇഋഞ, ഏഡഖഅഞഅഠ ഞഋഎകചഋഞഥ' എന്ന പേരില്‍ വഡോദരയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസില്ല.
തസ്തികകളും യോഗ്യതയും:
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (പ്രൊഡക്ഷന്‍):
കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്്.സി ബിരുദം (ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി)
(എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി). ഒരു വര്‍ഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍):
കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ (എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്കു മതി).
അനുബന്ധ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (മെക്കാനിക്കല്‍ പമ്പ് ആന്‍ഡ് കംപ്രസേഴ്‌സ്):
കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ (എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി).
അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ വിജയവും ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ വിജയവും.
ഡിപ്ലോമക്കാര്‍ക്ക് അനുബന്ധ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെയും മെട്രിക്കുലേഷന്‍, ഐ.ടി.ഐ വിജയവുമുള്ളവര്‍ക്കു കുറഞ്ഞതു രണ്ടു വര്‍ഷത്തെയും യോഗ്യതാനന്തര പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റേഷന്‍):
കുറഞ്ഞത് ആകെ 45 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ.
ഒരു വര്‍ഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം.
വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ്: ംംം.ശീരശ.രീാ
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി: സെപ്റ്റംബര്‍ 30
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."