HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി ടാങ്ക് സമുച്ചയ നിലം ഇഴജന്തുക്കളുടെ താവളം
backup
September 22 2016 | 21:09 PM
തേഞ്ഞിപ്പലം: ചേളാരി ജലനിധി ടാങ്ക് സമുച്ചയത്തിന്റെ ഒരുവശം കാട്മൂടിയ നിലയില്‍. ടാങ്ക് സമുച്ചയത്തിന്റെ പിന്‍ഭാഗത്ത് തൂണുകള്‍ സ്ഥതിചെയ്യുന്നിടത്ത് ഒരാളുടെ ഉയരത്തില്‍ പൊന്തക്കാടുകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഈ ഭാഗം ഇഴജന്തുക്കളുടെ താവളമാണിപ്പോള്‍.
മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലമായതിനാല്‍ തന്നെ തെരുവ് നായ്ക്കള്‍ക്കും ഇടത്താവളമാണിവിടം. ചേളാരി- മാതാപുഴ റോഡിനോട് ചാരിയാണ് ജലനിധി ടാങ്കും അനുബന്ധ കെട്ടിടവും നിലകൊള്ളുന്നത്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിനേനെ വഴിനടക്കുന്ന ഇടമായതിനാല്‍ കാട് വെട്ടിത്തെളിയിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."