അരീക്കോട് - കൊണ്ടേണ്ടാട്ടി റൂട്ട് ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിത യാത്ര
കിഴിശ്ശേരി: വിദ്യാലയങ്ങള്‍ തുറന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ഥികളുടെ യാത്രാ ദുരിതത്തിന് അറുതിയില്ല. പല സ്വകാര്യബസുകളും കുട്ടികളെ കയറ്റാതെ പരക്കംപായുന്നതു പതിവു കാഴ്ചയാവുകയാണ്. വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയ്ക്കായി മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും മറ്റും രംഗത്തുണ്ടെണ്ടങ്കിലും സ്വകാര്യബസുകള്‍ മത്സരയോട്ടത്തിനിടയില്‍ പലപ്പോഴും വിദ്യാര്‍ഥികളെ കയറ്റാതെ പോകുകയും വിദ്യാര്‍ഥികള്‍ നില്‍ക്കുന്ന സ്റ്റോപ്പില്‍ നിന്നും ദൂരെ മാറ്റി നിര്‍ത്തി മറ്റു യാത്രക്കാരെ കയറ്റിപോകുകയും ചെയ്യുന്നു.
അരീക്കോട് -കൊണ്ടേണ്ടാട്ടി റൂട്ടില്‍ വിദ്യാര്‍ഥികളെ കയറ്റാതെ അമിതവേഗത്തില്‍ പായുന്നതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു. ഇതുമൂലം ഇവര്‍ സമയത്തു വിദ്യാലയങ്ങളില്‍ എത്താന്‍കഴിയാതെ വലയുന്നു. ഇതുവഴി കെ.എസ്.ആര്‍.ടി.സി. സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യബസുകളെയാണു വിദ്യാര്‍ഥികള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത്.
അരീക്കോട്, ഐ.ടി.ഐ, മുണ്ടണ്ടംപറമ്പ്, കിഴിശ്ശേരി, കൊണ്ടേണ്ടാട്ടി, കൊട്ടുകര എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവരില്‍ ഏറെയും. വിദ്യാലയങ്ങളില്‍ പോകാനായി രാവിലെ ഏഴുമുതല്‍ കാത്തുനിന്നാലും മിക്ക ബസുകളും ഇവരെ കാണുന്നതോടെ നിര്‍ത്താതെ പായുകയാണ്.
സ്റ്റോപ്പുകളില്‍ യാത്രക്കാരുണ്ടെണ്ടങ്കില്‍ പോലും വിദ്യാര്‍ഥികളെ കണ്ടണ്ടാല്‍ ചില ബസുകള്‍ നിര്‍ത്താറില്ല. ഇവിടെ ആരെങ്കിലും ഇറങ്ങാനുണ്ടെണ്ടങ്കില്‍ത്തന്നെ സ്റ്റോപ്പില്‍ നിന്നു വളരെ ദൂരെയാണു ബസ് നിര്‍ത്തുക. ചില ബസുകാരാകട്ടെ, നിര്‍ത്തിയാല്‍പ്പിന്നെ കയറുന്നതിനു സമയംപോലും കൊടുക്കാതെ വിദ്യാര്‍ഥികളെ തള്ളിമാറ്റിയിട്ടു ബെല്ലടിച്ചു വിട്ടു പോകും. ഇതു കാരണം പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും കര്‍ശന നടപടികള്‍ ഉണ്ടണ്ടായാല്‍ വിദ്യാര്‍ഥികളുടെ ഈ ദുരിത യാത്രയ്ക്ക് ഒരു പരിധിവരെ തടയിടാന്‍ സാധിക്കുമെന്നാണു വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."