ആല്‍പ്പറമ്പ് മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ കെട്ടിട നിര്‍മാണം തുടങ്ങി
കൊണ്ടോട്ടി: പുളിക്കല്‍ ആല്‍പ്പറമ്പ് മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ കെട്ടിട നിര്‍മാണം തുടങ്ങി. കെട്ടിടത്തിന്റെ തറയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം നിര്‍മാണ പ്രവൃത്തികള്‍ ഇഴയുന്നതിനെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി എട്ടുലക്ഷം രൂപ സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ വകയിരുത്തിയിരുന്നു. എന്നാല്‍ മാസങ്ങളായിട്ടും കെട്ടിടത്തിന്റെ തറ നിര്‍മാണമടക്കം എങ്ങുമെത്തിയിയിരുന്നില്ല.
പത്തുവര്‍ഷം മുന്‍പ് പ്രദേശത്തിന് അനുവദിക്കപ്പെട്ട അങ്കണവാടിയില്‍ അന്‍പതിലധികം കുട്ടികളുണ്ട്. ആദ്യം പ്രദേശത്തെ കൊപ്രച്ചേവിലും പിന്നീട് സമീപത്തെ ഇടുങ്ങിയ ഒറ്റമുറിയിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സമീപത്തെ എല്‍.പി സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ പ്രവര്‍ത്തനം ഏറെ പ്രയാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."