HOME
DETAILS
MAL
മഴക്കുറവ്; കൃഷി നേരത്തെയാക്കാന്‍ പൊന്നാനിയിലെ കോള്‍ കര്‍ഷകര്‍
backup
September 22 2016 | 21:09 PM
ചങ്ങരംകുളം: മഴ കുറഞ്ഞത് മൂലം ഇത്തവണ നേരത്തെ കൃഷിയിറക്കാന്‍ ഒരുങ്ങി പൊന്നാനി കോള്‍ മേഖലയിലെ കര്‍ഷകര്‍. ഇതിന് മുന്നോടിയായി കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് അടുത്ത കൃഷിയിറക്കാനുള്ള നടപടി ആരംഭിച്ചു. ബിയ്യം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ അടച്ച് വെള്ളം ശേഖരിച്ച് നിര്‍ത്തിയിട്ടുണ്ടെങ്കിലും തുലാവര്‍ഷ മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ച നേരിടുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒതളൂര്‍, പന്താവൂര്‍, പട്ടിശ്ശേരി പമ്പ് ഹൗസുകളില്‍ നേരത്തെ പമ്പിങ് നടത്തി വെള്ളം ശേഖരിച്ച് നിര്‍ത്താന്‍ അധികൃതര്‍ തയാറായാല്‍ മേഖലയിലെ വരള്‍ച്ചയെ പരിധിവരെ തടയാനാകും.
കൃഷിക്ക് ആവശ്യമാകുമ്പോള്‍ വെള്ളം തിരിച്ചെടുക്കാന്‍ കഴുയുന്ന വിധത്തില്‍ വെള്ളം സംഭരിച്ച് നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം കര്‍ഷകര്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."