HOME
DETAILS
MAL
നടപ്പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു
backup
September 22 2016 | 21:09 PM
മേപ്പയൂര്‍: ടൗണിലെ നടപ്പാതയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുണ്ടായ കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാതകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ദിവസവും കാല്‍നടയായി പോകുന്ന നടപ്പാതയ്ക്കാണ് ഈ ദുര്‍ഗതി. ഇവിടങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്.
നടപ്പാതയിലെ ഗര്‍ത്തങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും. കുഴികള്‍ രൂപപ്പെട്ട ചിലയിടങ്ങളില്‍ അപായസൂചനയായി വെട്ടുകല്ലുകളും പി.വി.സി പൈപ്പും സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."