HOME
DETAILS
MAL
ആര്.എം.പി ഓഫിസിനും ബസ് സ്റ്റോപ്പിനും നേരെ ആക്രമണം
backup
September 22 2016 | 21:09 PM
വടകര: കുന്നുമ്മക്കര മണപ്പുറത്തെ ആര്.എം.പി ഓഫിസിനും ടി.പി സ്മാരക ബസ് സ്റ്റോപ്പിനും നേരെ ആക്രമണം. റവല്യൂഷനറി യൂത്ത് പ്രവര്ത്തകന് ടി.കെ പ്രമോദിന്റെ ബൈക്കും അക്രമികള്‍ തകര്‍ത്തു. ബുധനാഴ്ച രാത്രിയാണു സംഭവം.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ആര്.എം.പി നേതാക്കള്‍ ആരോപിച്ചു. അടുത്തിടെയായി ഏറാമല, കുന്നുമ്മക്കര ഭാഗങ്ങളില്‍ ആര്.എം.പിയുടെ കൊടികളും പോസ്റ്ററുകളും നശിപ്പിക്കുന്നതു പതിവായിട്ടുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനായ സജീവന്റെ വീടിനും വാഹനത്തിനും നേരെ അക്രമം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് പ്രതികളെ പിടിക്കാത്തതാണ് അക്രമം തുടരാന്‍ കാരണമെന്ന് ആര്.എം.പി നേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കുന്നുമ്മക്കരയില്‍ റവല്യൂഷനറിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."