ജില്ലാ ഇബാദ് ക്യാംപ് പൊഴുതനയില്‍
പൊഴുതന: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇബാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഹൃദയ വിശുദ്ധിയിലൂടെ നാഥനിലേക്ക്' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ പൊഴുതനയില്‍ ഇബാദ് ക്യാംപ് സംഘടിപ്പിക്കും.
വിവിധ സെഷനുകളില്‍ ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ഷരീഫ് പൊന്നാനി എന്നിവര്‍ വിഷയമവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചന യോഗത്തില്‍ ശൗകത്തലി മൗലവി വെള്ളമുണ്ട, അയ്യൂബ് മാസ്റ്റര്‍, അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, അലി യമാനി, നവാസ് ദാരിമി, അബ്ദുലത്തീഫ് വാഫി, സാജിദ് മൗലവി, അലി കൂളിവയല്‍, മൊയ്തുട്ടി ദാരിമി, മൊയ്തുട്ടി യമാനി, ശിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. സുഹൈല്‍ വാഫി സ്വാഗതവും ഷറഫുദ്ദീന്‍ നിസാമി നെല്ലിയമ്പം നന്ദിയും പറഞ്ഞു.
മേഖല കമ്മിറ്റികള്‍ക്ക് പുറമെ ക്യാംപില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9847504377, 9747345256 എന്നീ നമ്പറുകളിലേക്ക് പേര്, സ്ഥലം എന്നിവ എസ്.എം.എസ് അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."