മാനദണ്ഡം പാലിക്കാതെ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ്; ആര്.ടി.ഒ നടപടി അവസാനിപ്പിക്കണമെന്ന്
കല്‍പ്പറ്റ: യാതൊരു മാനദണ്ഡവും പാലിക്കാതെ കല്‍പ്പറ്റ നഗരസഭയില്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന ആര്.ടി.ഒ നടപടി അവസാനിപ്പിക്കണമെന്നും പുതുതായി അനുവദിച്ച പെര്‍മിറ്റ് റദ്ദാക്കണമെന്നും സംയുക്ത ഡ്രൈവേഴ്സ് യൂനിയന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ ഇതുവരെ അനുവദിച്ചിട്ടുള്ളത് 573 പെര്‍മിറ്റാണ്.
ഇതിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് തീരുമാനമായിട്ടില്ല. മുന്‍സിപ്പാലിറ്റിയില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന നിയമം മറികടന്നാണ് മുട്ടില്‍ നിവാസികള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. ഇത്തരം നടപടികള്‍ നിര്ത്തലാക്കിയില്ലങ്കില് ശക്തമായ പ്രക്ഷോപവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കെ.പി ബഷീര്‍, സാലി റൊട്ടക്കൊല്ലി, നാസര്‍, കുഞ്ഞുട്ടി എമിലി, കെ.വി ഗിരീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."