നവോത്ഥാന മൂല്യങ്ങളെ തിരിച്ച് കൊണ്ടുപോകാന്‍ ആസൂത്രിത ശ്രമം; പി.സി വിഷ്ണുനാഥ്
കുമ്പള : നവോത്ഥാന മൂല്യങ്ങളെ തിരിച്ച് കൊണ്ടുപോകാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം നിയോജന മണ്ഢലം യൂത്ത് കോണ്‍ഗ്രസ്സ് കണ്‍വന്‍ഷനും, നിയോജന മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നാസര്‍ മൊഗ്രാലിന്റെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണം വാമനജയന്തി ആണെന്ന രൂപത്തിലുള്ള പ്രചരണം ഇത്തരത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണ്. എല്ലാ മലയാളികളെയും ഒരുമിപ്പിക്കുന്ന ഉത്സവമായ ഓണം വാമന ജയന്തി ആണെന്ന് പറയുന്നവര്‍ മതേതര ഇടങ്ങള്‍ അവസാനിപ്പിക്കുക എന്ന ആസൂത്രിതമായ അജണ്ടയോട് കൂടിയാണ് ഇത്തരം പ്രചരണം നടത്തുന്നത്.
രാജ്യം സുരക്ഷാവെല്ലുവിളികള്‍ നേടിരുന്ന അവസരത്തില്‍ ഭരണകൂടങ്ങള്‍ വാചകമടിയില്‍ കൂടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുജറാത്തിലെ ദളിതര്‍ രണ്ടാം സ്വതന്ത്രസമരത്തിന്റെ പാതയിലാണ്. വാഗ്ദാന ലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
ചടങ്ങില്‍ അഡ്വ. സുധാകര റൈ അധ്യക്ഷനായി. ഡി.സി.സി. വൈസ് പ്രസിഡണ്ട് ഹക്കിം കുന്നില്‍ , ജനറല്‍ സെക്രട്ടറിമാരായ കേശവപ്രസാദ് നാണിത്തിലു, സോമശേഖര, സുന്ദര ആരിക്കാടി, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് പ്രസിഡന്റ് സാജിദ് മൗവ്വല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, എ.എ. കയ്യംകൂടല്‍,ഷെറിന്‍ കയ്യംകൂടല്‍,ഇര്‍ഷാദ് മഞ്ചേശ്വരം, ശ്രീജിത്ത് മാടക്കല്‍, കെ.സാമിക്കുട്ടി, ഉമ്മര്‍ ബോര്‍ക്കള, മനാഫ് നുള്ളിപ്പാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."