ജില്ലയില്‍ സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം 28 മുതല്‍
പാലക്കാട്: ശരിയായ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നൂറു ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍, ചിത്രരചനാ മത്സരം, സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുന്നു.
കുട്ടികളിലും പൊതുജനങ്ങളിലും പ്രകൃതി-ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിന്റെ ഭാഗമായി ജൈവകൃഷിയെ കുറിച്ചും, മണ്ണ് ജല സംരക്ഷണത്തെക്കുറിച്ചും 24 ന് ശനിയാഴ്ച തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. അതത് മേഖലകളിലെ വിദഗ്ധരാണ് സെമിനാറില്‍ ക്ലാസെടുക്കുക.
രാവിലെ പത്തിന് സെമിനാര്‍ ആരംഭിക്കും. കെ.വി വിജയദാസ് എം.എല്‍.എ, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫിസറും ഉച്ച കഴിഞ്ഞ് രണ്ടിന് മണ്ണ് ജല സംരക്ഷണം എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറും ക്ലാസെടുക്കും. കൂടാതെ സര്‍ക്കാരിന്റെ 100 ദിന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം 28, 29, 30 തിയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തും.
ഒക്‌ടോബര്‍ ഒന്നിന് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'എന്റെ സ്വപ്നത്തിലെ കേരളം' കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം സംഘടിപ്പിക്കും. ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് പാരിതോഷികം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."