അഖില കേരള വായന മത്സരം 25 ന്
പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 25 ന് ഉച്ചക്ക് രണ്ടിന് പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം .
താലൂക്ക്തലത്തില്‍ വിജയിച്ച 10 വീതം കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. അര്‍ഹരായവര്‍ക്കുള്ള ഹാള്‍ടിക്കറ്റ് അയച്ചിട്ടുണ്ട്. കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ ഹാളില്‍ 1.30 ന് ഹാജരാകണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്ത കുട്ടികള്‍ 0491 2504364 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ജില്ലാതലത്തില്‍ വിജയിക്കുന്ന മത്സരാര്‍ഥിക്ക് നവംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരത്തോടൊപ്പം.
ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിയ്ക്ക് 6000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 4000- 3000- രൂപയും പ്രശസ്തിപത്രവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."