അപകടം ഏഴാം തവണ; ഉറക്കം നഷ്ടപ്പെട്ട് സുധാകരനും കുടുംബവും
വെഞ്ഞാറമൂട്: കീഴായിക്കോണം രുഗ്മയില് സുധാകരന് നായരുടെ വീട്ടിലേക്ക് ഇത് ഏഴാം തവണയാണ് വാഹനം ഇടിച്ചു കയറിയത്.
വീടിനു മുന്നിലെ മതില് ഏഴു പ്രാവിശ്യവും പുനര്‍നിര്‍മിക്കേണ്ടി വന്നു. അപകടങ്ങള്‍ പതിവായതോടെ സുധാകരന്നായരുടെയും കുടുംബപത്തിന്റെയും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്.
എം. സി റോഡിലെ സ്ഥിരം അപകടമേഖലയായ കീഴായിക്കോണം എറിപാറയ്ക്ക് സമീപത്തെ വളവിലാണ് സുധാകരന്‍നായരുടെ വീട്. രണ്ട് നിലകളുള്ളതില്‍ ഒരു നില റോഡ് നിരപ്പില്‍ നിന്നും താഴെയാണ്.രണ്ടാം നിലയാണ് റോഡ് നിരപ്പിലുള്ളത്. വീടിന്റെ മതിലും ഗേറ്റും കാര്‍ഷെഡുമൊക്കെ രണ്ടാം നിലയോട് ചേര്‍ന്നാണുള്ളത്. നിയന്ത്രണം തെറ്റിയെത്തുന്ന വാഹനങ്ങള്‍ പാഞ്ഞുകയറുന്നതും വീടിന്റെ രണ്ടാം നിലയിലേക്കാണ്. ഏഴു പ്രാവശ്യം ഇത്തരത്തില്‍ അപകടങ്ങളുണ്ടായി. ഏറ്റവും ഒടുവിലെത്തേതായിരുന്നു ഇന്നലെയുണ്ടായ അപകടം. പുലര്‍ച്ചെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് സുധാകരന് നായരുടെ മതിലു തകര്‍ത്ത് വീട്ടിനുള്ളിലേക്ക് ഇടിച്ച് നില്‍ക്കുകയായിരുന്നു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനും കാറിനും കേടുപാട് സംഭവിച്ചു.
സമാധാനത്തോടെ വീടിനു മുന്നില്‍ നില്ക്കാന് കൂടി കഴിയാത്ത സ്ഥിതിയിലാണ് സുധാകരന് നായരും കുടുംബവും. എപ്പോഴാണ് ഒരു വാഹനം പാഞ്ഞു കയറുകയെന്ന് അറിയാന്‍ കഴിയില്ല.ഇവിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."