വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
കൊല്ലം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
മത്സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട്, മൂന്നു തീയതികളില്‍ കൊല്ലം ശ്രീനാരായണ കോളജില്‍ നടക്കും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ എല്‍ പി, യു പി, എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങും 11.45 മുതല്‍ എച്ച് എസ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസവും ഉച്ചക്ക് 2.15 മുതല്‍ 4.15 വരെ എല്‍.പി, യു.പി, എച്ച്.എസ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങും നടത്തും.
ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ എച്ച്.എസ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരിയും ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ എച്ച്.എസ്, കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം മത്സരം നടത്തും. ഫോണ്‍: 0474 2748976.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."