HOME
DETAILS

ഇറാന്റെ തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ മുന്നറിയിപ്പുമായി യു.എന്‍ പൊതുസഭയില്‍ സഊദി കിരീടാവകാശി

  
backup
September 23 2016 | 09:09 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

റിയാദ്: രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സഊദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ 71ാമത് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷാദ്യം ഇറാനില്‍ സഊദിയുടെ നയതന്ത്ര കാര്യാലയങ്ങള്‍ കയ്യേറിയ സംഭവത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇറാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പൊതു സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.യു എ ഇ യുടെ അധീനതയിലുള്ള മൂന്നു ദ്വീപുകളില്‍ നിന്നും പിന്‍മാറാന്‍ ഇറാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തു ഏറ്റവും കൂടുതല്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായ ഒരു രാജ്യമാണ് സഊദി അറേബ്യ. 286 ഭീകരാക്രമണങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. ഇതില്‍ ചിലതു സഹോദര രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഭീകരക്കെതിരായ നീക്കങ്ങള്‍ക്ക് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് സഊദി അറേബ്യ. പ്രാദേശിക അറബ് സഖ്യത്തോടെ നൂറു കണക്കിന് ഭീകരവാദ ആക്രമണങ്ങള്‍ തടയാന്‍ സഊദി അറേബ്യക്കു കഴിഞ്ഞിട്ടുണ്ട്. തീവ്രവാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പിന്തുണയേകി കര്‍ശനമായ നിലപാടുകളാണ് സഊദി സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.

തീവ്രവാദത്തിലേക്ക് അതിന്റെ കാര്യങ്ങള്‍ അറിയാതെ എത്തിപ്പെട്ടവരെ തിരിച്ചു നല്ല മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ രാജ്യത്ത് കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദം പ്രഥമദൃഷ്ട്യാ തന്നെ ഇസ്‌ലാമിക നിഷിദ്ധമാണെന്നു നിരവധി തവണ രാജ്യത്തെ ഉന്നത പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ ഇസ്‌ലാമിക പാഠങ്ങള്‍ നല്‍കുന്നതിന് ഒന്നര ബില്യണ്‍ ഡോളറിലധികം സഊദി ചിലവഴിച്ചിട്ടുണ്ട്. ഭീകര പ്രവര്‍ത്തനവും വിധ്വംസക പ്രവര്‍ത്തനവും അമര്‍ച്ച ചെയ്യാന്‍ സസൂക്ഷ്മം നിരീക്ഷണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തെ ഭീകരവാദത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ 22 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ഇസ്‌ലാമിക സഖ്യ സേനക്ക് രൂപം നല്‍കിയത്. 9/11 കേസുമായി ബന്ധപ്പെടുത്തി രാജ്യത്തെ പ്രതിക്കൂട്ടിലാക്കുന്ന നിയമത്തിനു അമേരിക്കന്‍ കോണ്‍ഗ്രസ്സ് പച്ചക്കൊടി കാട്ടിയത് അന്താരാഷ്ട്ര സമൂഹം അമ്പരന്നിട്ടുണ്ടാകും .എന്നാല്‍ ഈ നിയമം അമേരിക്കന്‍ പ്രസിഡന്റ് വീറ്റോ ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകള്‍ പരിപാവനമായി കാണുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഇസ്‌റാഈല്‍ പിന്മാറി ഫലസ്തീനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയയില്‍ സമാധാനത്തിനായി ഒന്നാം ഘട്ട ജനീവ കരാര്‍ തന്നെ നടപ്പാക്കണമെന്നും യമനിലെ സമാധാനത്തിനായി യു എന്‍ സംഘത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago