HOME
DETAILS
MAL
ആര്‍എസ്എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമെന്ന് പിണറായി
backup
September 23 2016 | 09:09 AM
തിരുവനന്തപുരം: ആര്‍എസ്എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ലെന്നും സാംസ്കാരിക സംഘടന എന്ന ലേബലില്‍ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ആര്‍എസ്എസിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. മറ്റാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര് എസ്എസ് തയാറാകുന്നില്ല. അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കാടന്‍ നിയമങ്ങളും മത വിദ്വേഷവും അപരിഷ്കൃതമായ ചിന്തകളും അടിച്ചേല്‍പ്പിക്കുന്ന ആര്‍എസ്എസ് ആണ് കണ്ണൂരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്.
മതനിരപേക്ഷതയിലും സമാധാനത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും ആര്‍എസ്എസിനെ അംഗീകരിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."