HOME
DETAILS

കാത്തിരിക്കൂ...ജപ്പാന്‍ കുടിവെള്ളം ഒരുനാള്‍ വരും

  
backup
September 23 2016 | 21:09 PM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95

സ്വന്തം ലേഖകന്‍


കോഴിക്കോട്: ഒരു പതിറ്റാണ്ടോളം കാത്തിരുന്നില്ലേ, കുറച്ചുകൂടി കാത്തിരുന്നേ പറ്റു. ഇത് ഏതെങ്കിലും അപേക്ഷകന് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണമല്ല. ജപ്പാന്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ സ്വയം ആശ്വസിക്കാനായി പറയുന്ന വാക്കുകളാണ്.
കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമായി കൊണ്ടുവന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയാണ് ഉദ്യോഗസ്ഥരുടെ വാദപ്രതിവാദവും ന്യായീകരണവും കൊണ്ട് ജനങ്ങളുടെ 'സ്വപ്നം' മാത്രമായി മാറുന്നത്. റോഡ് കീറി പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അനുമതി നല്‍കാത്തതാണ് ഏറ്റവും ഒടുവിലായി കുടിവെള്ളം ജനങ്ങളിലേക്കെത്താന്‍ പ്രതിസന്ധിയാകുന്നത്.
2007ല്‍ പ്രവൃത്തിയാരംഭിച്ച പദ്ധതി 2016 അവസാനത്തിലേക്കെത്തുമ്പോള്‍ ജില്ലയിലെ ബേപ്പൂരും എരവത്തുകുന്ന് ഭാഗത്തുള്ള ഏതാനും പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വെള്ളം ലഭിച്ചതൊഴിച്ചാല്‍ പരാജയമായി മാറുകയാണ്. പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള മലാപ്പറമ്പ് എന്‍.എച്ച് 212 ഭാഗം, കാരപ്പറമ്പ്, നടക്കാവ്, വേങ്ങേരി എന്നിവിടങ്ങളിലേക്കുള്ള പൈപ്പിടാനുള്ള റോഡുകള്‍, ചെറുവണ്ണൂര്‍ സോണിലുള്ള അരീക്കാട്, മോഡേണ്‍, ഒളവണ്ണ തുടങ്ങിയ പ്രദേശങ്ങളിലുള്ള പൈപ്പിടല്‍ തുടങ്ങിയ പ്രവൃത്തികളെല്ലാം മുടങ്ങിയിരിക്കുകയാണ്. 2007-2008 വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മരാമത്ത് അധികൃതര്‍ക്ക് കൈമാറിയിരുന്നെങ്കിലും ഭാവിയില്‍ അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളെപ്പറ്റി തങ്ങള്‍ക്ക് ഒരു വിവരവും അവര്‍ തന്നിരുന്നില്ലെന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ ആരോപിക്കുന്നു.
2015ല്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയാണ് ഒരു വര്‍ഷം കഴിഞ്ഞും പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്കായി കാത്തുകിടക്കുന്നത്. ടാറിങ് കഴിഞ്ഞതുകൊണ്ടുതന്നെ പദ്ധതിയ്ക്കായി റോഡ് കുത്തിപൊളിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് മരാമരത്ത് വകുപ്പിന്റേത്. ഉദ്യോഗസ്ഥരുടെ പരസ്പര ആരോപണങ്ങള്‍ക്കിടെ വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ജനങ്ങള്‍ ഉറപ്പിച്ചിരിക്കുകയാണ്.
174 ദശലക്ഷം ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള പെരുവണ്ണാമുഴിയിലെ റിസര്‍വോയറില്‍ നിന്ന് 20 സംഭരണികള്‍ വഴി ജലവിതരണം നടത്തുന്ന പദ്ധതിയിലൂടെ 12.08 ലക്ഷം പേര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കിയിരുന്നത്.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക)യുടെ ധനസഹായത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കിയത്്. കോഴിക്കോട് കോര്‍പറേഷനു പുറമെ ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലകുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ പഞ്ചായത്തുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോര്‍പറേഷന്‍ പരിധിയില്‍ ഒരാള്‍ക്ക് പ്രതിദിനം 155 മുതല്‍ 180 ലിറ്റര്‍ വരെയും, അര്‍ധ നഗര ഗ്രാമപഞ്ചായത്തുകളില്‍ 100 മുതല്‍ 135 ലിറ്റര്‍ വരെയും ശുദ്ധജലമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago