ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി കെ.ജെ മത്തായി ചുമതലയേറ്റു
കോഴിക്കോട്: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി കെ.ജെ മത്തായി ചുമതലയേറ്റു. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍മേയറും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തക സമിതി അംഗവുമായ ഒ. രാജഗോപാല്‍ ബൊക്ക നല്കി സ്വീകരിച്ചു.
മാനാഞ്ചിറയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ചേവായൂരില്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി കെ.ജെ മത്തായി പറഞ്ഞു.
ഇതിനു പുറമെ, മുഴുവന്‍ പഞ്ചായത്തുകളിലും കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയും, 2020 ആകുമ്പോഴേക്കും കോഴിക്കോട് നിന്നുമുള്ള വിദ്യാര്‍ഥികളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രാവര്‍ത്തികമാക്കും. ഒപ്പം സൗത്ത്് ബീച്ചിലെ സ്വിമ്മിങ് പൂളിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എം. ഹാരിസ്, എ. മൂസ ഹാജി, കെ. രാമദാസ്, ടി.എം അബ്ദുറഹ്മാന്,ടി.പി തങ്കച്ചന്, പ്രേമചന്ദ്രന്, പത്മനാഭന്, ഹസന്‍കോയ, ശശിധരന് മാസ്റ്റര്‍ ,വെങ്കിട്ടരാമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."