HOME
DETAILS
MAL
വധശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
backup
September 23 2016 | 21:09 PM
ചേരാപുരം: കാക്കുനി നമ്പാംവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് വടക്കുംകര അജ്മലിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രദേശത്തെ രണ്ട് സിപി.എം പ്രവര്‍ത്തകര്‍ പിടിയില്‍. തറക്കണ്ടി രാജീവന് (45), കുറ്റിയില്‍ രംജ്ഞിത്ത്(30) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എ. സജീവന് അറസ്റ്റു ചെയ്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സുഹൃത്തിന്റെ യാത്രയയപ്പ് ചടങ്ങിനായി പോകുന്നതിനിടെ അജ്മലിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈവിരല്‍ നഷ്ടപ്പെട്ട യുവാവ് ഏറെക്കാലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കേസില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."