HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ 17 സഹചാരി സെന്ററുകള്‍ സമര്‍പ്പിക്കും

  
backup
September 23 2016 | 22:09 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf

 

വിഖായ വളïിയര്‍മാരുടെ മേഖലാതല സേവന കേന്ദ്രമായി സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കും
കല്‍പ്പറ്റ: ഒക്ടോബര്‍ രïിന് എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 11 കേന്ദ്രങ്ങളിലായി 17 സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. കല്‍പ്പറ്റ, വൈത്തിരി, മേപ്പാടി, അമ്പലവയല്‍, ബത്തേരി, കമ്പളക്കാട്, പനമരം, മാനന്തവാടി, തലപ്പുഴ, തരുവണ, പടിഞ്ഞാറത്തറ എന്നീ കേന്ദ്രങ്ങളിലാണ് സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സഹചാരി റിലീഫ്, സഹായ വിതരണവും പ്രവര്‍ത്തന വികേന്ദ്രീകരണവും, അപേക്ഷ സ്വീകരിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതു സമൂഹത്തിനാവശ്യമായ പദ്ധതികള്‍ പരസ്യപ്പെടുത്തല്‍, അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കല്‍, ഗൈഡ്‌ലൈന്‍ നല്‍കല്‍, സര്‍ക്കാര്‍, സര്‍ക്കാരേതര ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കലും അവബോധം നല്‍കലും, പി.എസ്.സി, യു.പി.എസ്.സി വിജ്ഞാപനങ്ങള്‍ തുടങ്ങിയവ മഹല്ല് കമ്മറ്റികള്‍ക്കും ശാഖാ എസ്.കെ.എസ്.എസ്.എഫ്‌നും കൈമാറല്‍, പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ ലഭ്യമാക്കല്‍, എസ്.കെ.എസ്.എസ്.എഫിന്റെയും ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഡിസ്‌പ്ലേ ചെയ്യല്‍, സംഘടനയുടെ ഔദ്യോഗിക പ്രഭാഷകര്‍, പരിശീലകര്‍, വിവിധ തലങ്ങളിലെ ഭാരവാഹികള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ഇ-മെയില്‍ തുടങ്ങിയ ക്രോഡീകരിച്ചുവെക്കല്‍, സംഘടനാ സംബന്ധമായ പ്രവര്‍ത്തനങ്ങളുടെയും റിപ്ലേയിങ് കേന്ദ്രമായി പ്രവര്‍ത്തിക്കല്‍, രോഗീ പരിചരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കല്‍, വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയിഡ് ബോക്‌സ് വിഖായ ഹോസ്പിറ്റല്‍ സേവനത്തിന് സഹായകമാവുന്ന രൂപത്തില്‍ പ്രവര്‍ത്തന കേന്ദ്രമാക്കല്‍, ഫസ്റ്റ് എയിഡ്, മയ്യിത്ത് പരിപാലനം (വിഖായ, അലര്‍ട്ട്) തുടങ്ങിയവക്ക് പരിശീലനം നല്‍കല്‍, രക്തദാനം, ആംബുലന്‍സ് സര്‍വിസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കല്‍ എന്നീ സേവനങ്ങള്‍ സഹചാരി സെന്ററിലൂടെ ലഭ്യമാക്കും.
വിഖായ വളïിയര്‍മാരുടെ മേഖലാതല സേവന കേന്ദ്രമായാണ് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തവരേയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത നാട്ടിലെത്തിയ വിഖായ വളïിയര്‍മാരേയും ചടങ്ങില്‍ ആദരിക്കും. സമസ്ത നേതാക്കളും സാമുഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.
യോഗത്തില്‍ പ്രസിഡന്റ് ഷൗക്കത്തലി മൗലവി വെള്ളമുï അധ്യക്ഷനായി. അബൂബക്കര്‍ റഹ്മാനി, നൗഫല്‍ വാകേരി, അലിയമാനി, നവാസ് ദാരിമി, സാജിദ് മൗലവി, അലി കൂളിവയല്‍, മൊയ്ദുട്ടി ദാരിമി, മൊയ്തുട്ടി യമാനി, ഷിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട്, റഷീദ് വെങ്ങപ്പള്ളി, ജലീല്‍ വൈത്തിരി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജന.സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  28 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  34 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago