HOME
DETAILS
MAL
മകളേ, മനം മുറിയുന്നു… നിന്റെ അവസ്ഥയോര്‍ത്ത്
backup
April 22 2016 | 17:04 PM
വെബ് ഡസ്‌ക്
മുക്തസര്‍: ഇതു പഞ്ചാബാണ്, ഇവിടെ എന്തും നടക്കും. ചോദിക്കാനും ചര്‍ച്ചചെയ്യാനും ആരുമില്ല. ആരും ധൈര്യപ്പെടുന്നുമില്ല.
കഴിഞ്ഞ മാര്‍ച്ച് 25 ന് ഇരുപത്തിനാലുകാരിയായ ഒരു യുവതിയെ പകല്‍ ഓഫിസില്‍നിന്ന് വിളിച്ചിറക്കി കത്തികാട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇന്ത്യയുടെ മനസു മരവിപ്പിക്കുന്നു. സഹായത്തിനു വേണ്ടി യുവതി കേഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാം. തൊട്ടുത്തുള്ള കടകളിലും ഓഫിസുകളിലും ആളുകളുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല.
വാഹനങ്ങളില്‍ ആളുകള്‍ പോകുന്നുണ്ട്. പക്ഷേ ആരും യുവതിയുടെ കരച്ചില്‍ കേള്‍ക്കുന്നില്ല. പിറ്റേന്ന് അവളെ കൃഷിയിടത്തില്‍ ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചപ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല.
പിന്നെ പേരിന് പൊലിസ് ഒരു കേസ് ഫയല്‍ചെയ്തു. അതും സംഭവം നടന്ന് അഞ്ചുദിവസം കഴിഞ്ഞ്. ലോകം മുഴുവന്‍ അക്രമിയുടെ മുഖം സിസിടിവി ദൃശ്യത്തിലൂടെ കണ്ടപ്പോഴും പൊലിസ് മാത്രം അതു കണ്ടില്ല. ഇവിടത്തെ ആരും കാണിച്ചുകൊടുത്തതുമില്ല. സംഭവം നടന്ന് ഒരു മാസമാകാറായി. ആരേയും അറസ്‌ററ് ചെയ്തതും ഇല്ല.
സിസിടിവി ദൃശ്യത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. അവളുടെ സഹപ്രവര്‍ത്തകര്‍ ആ സമയത്ത് അവിടെയുണ്ട്. അവരും ഒന്നും മിണ്ടിയില്ല. പേടിച്ചിട്ടോ? അതോ ....
തുടക്കത്തില്‍ പറഞ്ഞ വാചകം ഒന്നുബലപ്പെടുത്തുന്നു. ഇത് ഇന്ത്യയാണ്. നീതികിട്ടാത്ത ആ പെണ്‍കുട്ടി ദളിതയാണ്. അവിടെ ഇങ്ങിനെയൊക്കെയാണ്...
മാപ്പ് ...അവളോട്...രാജ്യത്തിനുവേണ്ടി
Woman dragged out of office, kidnapped and raped in Punjab. No one helped her. https://t.co/Wgj4yZxD9lhttps://t.co/nwOK2oPC9H
— NDTV (@ndtv) April 22, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."