സ്ത്രീ തൊഴിലാളികളുടെ വേതനത്തില്‍ വിവേചനം അരുത്: മന്ത്രി
കാക്കനാട്: സ്ത്രീ തൊഴിലാളികള്‍ക്ക് പുരുഷന്‍മാരുടെതിന് തുല്യമായ വേതനം നല്‍കണമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഏറെയും സ്ത്രീകളാണ്. പതിനയ്യായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ എഴുപത് ശതമാനവും സ്ത്രീ തൊഴിലാളികളാണ്. എന്നാല്‍ സ്ത്രീകള്‍ പണിയെടുക്കുന്ന ദുരിഭാഗം സ്ഥാപനങ്ങളിലും കുറഞ്ഞ വേതനമാണ് നല്‍കുന്നത്.
സെസ്സിന്റെ പുരോഗതിയില്‍ തൊഴിലാളികളുടെ പങ്ക് തൊഴില്‍ ഉടമ - തൊഴിലാളി സംഗമം എന്ന പരിപാടിയില്‍ കാക്കനാട് വ്യവസായ മേഖലയില്‍ സ്ത്രീ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കുന്ന പ്രധാന മേഖല വ്യവസായമാണ്. ഇവിടെ സ്ത്രീകള്‍ രാപ്പകല്‍ പണിയെടുക്കുന്നുണ്ട്.
തൊഴിലാളികളെ ആശ്രയിച്ചാണ് വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത്.വ്യവസായ മേഖലയില്‍ ഏതു സംരംഭത്തിനും ആദ്യ 5 വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല. ലോകത്തു തന്നെ സാമ്പത്തികോല്‍പാദനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ തൊഴിലാളികളുടെ വേതനം ചൈനയില്‍ 11 ശതമാനവും, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 6 ശതമാനവും, എന്നാല്‍ ഇന്ത്യയില്‍ 2 ശതമാനം മാത്രമേ വര്‍ദ്ധനവു ഉണ്ടായതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെസ് ഡെവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ ഡോ.സഫീന ഐഎഎസ്,സെസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.പിള്ള, മുന്‍ എംപി പി.രാജീവ്, നഗരസഭ അധ്യക്ഷ കെ.കെ നീനു, സിപിഎം ഏര്യ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."