മധുരവേലി ജങ്ഷന്‍ റോഡ് ശോച്യാവസ്ഥയില്‍
കടുത്തുരുത്തി: വൈക്കം കല്ലറ റൂട്ടില്‍ മധുരവേലി പ്ലാമൂട്ടിനുസമീപം റോഡ് സഞ്ചാരയോഗ്യമല്ലാതായി. നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വൈക്കം-കടുത്തുരുത്തി - കല്ലറ വഴി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തി ചേരുന്നതിനുളള ഷോട്ട്കട്ടാണ് ഈ പാത. കാലവര്‍ഷത്തില്‍ ഉറവുകള്‍ രൂപപ്പെടുകയും ഉദ്ദേശം ഒരു കിലോമീറ്റര്‍ മുന്നുചതുരശ്ര വിസ്തീര്‍ണ്ണമായ പ്രദേശത്തുനിന്നുമുളള വെളളം ഒരു കുളത്തില്‍ ഒഴുകിയെത്തുന്നത് റോഡില്‍ കൂടിയാണ്.
ഇത്രയും ഒഴുക്കുളള ഈ റോഡില്‍ ഓടയില്ലാത്തതിനാല്‍ വെളളം പരന്നൊഴുകുന്നു. ടോറസ്, ടിപ്പര്‍ പോലുളള വലിയ വാഹനങ്ങള്‍ ഓടി റോഡ് കുണ്ടും കുഴിയുമായി മാറുകയും ചെയ്യുന്നു. പി ഡബ്‌ളിയു ഡി പാറമടയില്‍ നിന്നും മട്ടിക്കല്ല് കൊണ്ടുവന്ന് റോഡില്‍ ഇറക്കിയിട്ടുണ്ടെങ്കിലും റോഡിന്റ കുഴിയില്‍ വെളളവും ചെളിയും നിറഞ്ഞ് നില്‍ക്കുകയാണ്.
കാല്‍ നട യാത്രക്കാര്‍ക്ക് മാത്രമല്ല വാഹനങ്ങള്‍ക്കും ഇതുവളിയുളള യാത്ര ബുദ്ധിമുട്ടേറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്തുരുത്തി എംഎല്‍എയോ അധികൃതരോ സത്വരനടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയിലെ പ്രതിഷേധം ശക്തമാകുകയാണ്. റോഡിന്റെ ഇരുവശത്തും ഓടനിര്‍മ്മിച്ചുകൊണ്ടേ ഈ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടത്താന്‍ കഴിയൂവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."