ആദിവാസി യുവതി കുടിലില്‍ പ്രസവിച്ചു
മേപ്പാടി: ജില്ലയില്‍ വീണ്ടും ആദിവാസി യുവതി കോളനിയിലെ കുടിലില്‍ പ്രസവിച്ചു. നെടുമ്പാല ഇല്ലിച്ചുവട് കോളനിയിലെ രാജുവിന്റെ ഭാര്യ പത്മിനി (38)യാണ് പെണ്‍കുഞ്ഞിന് കുടിലില്‍ ജന്മം നല്‍കിയത്. ഭാരക്കുറവും ഏറെ ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്ന ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ട്രൈബല്‍ പ്രൊമോട്ടറോ ആരോഗ്യ പ്രവര്‍ത്തകരോ തയാറാവാത്തതാണ് കോളനിയില്‍ പ്രസവിക്കാന്‍ കാരണം. 27 കിലോ മാത്രമായിരുന്നു പത്മിനിയുടെ ശരീര ഭാരം. തീര്‍ത്തും അവശയായിരുന്ന പത്മിനിയെ നേരത്തേ രണ്ടു തവണ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് പ്രസവ തിയതി ആവുമ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്താമെന്ന് പറഞ്ഞ് മടങ്ങിയ ട്രൈബല്‍ പ്രമോട്ടര്‍ പിന്നീട് വന്നിട്ടില്ലെന്ന് പത്മിനി പറയുന്നു. ആദിവാസി ക്ഷേമ സമിതിയുടെ ഭൂസമര കേന്ദ്രം കൂടിയാണിത്. തൃക്കൈപ്പറ്റ വെള്ളക്കെട്ട് കോളനിയില്‍ നിന്നും നാലു വര്‍ഷം മുന്‍പാണ് നെടുമ്പാലയിലെ സമര കേന്ദ്രത്തില്‍ പത്മിനിയും കുടുംബവും താമസമാക്കുന്നത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."