HOME
DETAILS

ബി.ജെ.പിക്ക് നേരെയുള്ള സി.പി.എം അക്രമത്തിന് സര്‍ക്കാര്‍ സംരക്ഷണം: അമിത് ഷാ

  
backup
September 24 2016 | 19:09 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%bf

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെയുള്ള സി.പി.എം അക്രമങ്ങള്‍ക്കു സര്‍ക്കാര്‍ സംരക്ഷണമുണ്ടെന്ന്  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ നാട്ടില്‍പോലും ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറുന്നത് ചോദ്യചിഹ്നം ഉയര്‍ത്തുന്നു.
കമ്മ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരേ നടക്കുന്ന ഇത്തരം ചെയ്തികള്‍ കേരളത്തിലെ ജനാധിപത്യ ചരിത്രത്തിന് അപമാനവും തീരാകളങ്കവുമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ബി.ജെ.പി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.
  ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തുന്നത് തടയാനാണ് ആക്രമണങ്ങളെങ്കില്‍ എത്രപേരെ ബലി നല്‍കിയാലും പാര്‍ട്ടി അതില്‍ നിന്ന് പിന്നോക്കം പോകില്ല. അക്രമത്തിലൂടെ പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ നോക്കേണ്ട. ഇതിനെല്ലാം ജനാധിപത്യ-ഭരണഘടനാനുസൃതമായി മറുപടി നല്‍കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 അടുത്തതവണ കേരളം ഭരിക്കുന്നത് ബി.ജെ.പിയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 15 ശതമാനം വോട്ട് നല്‍കി ശക്തമായ പിന്തുണയാണ് ജനം നല്‍കിയത്. കൂടാതെ നിയമസഭയില്‍ താമര വിരിയിക്കാനായെന്നും അമിത് ഷാ പറഞ്ഞു.
 അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടിയുടെ മുന്‍ ദേശീയ പ്രസിഡന്റും കേന്ദ്ര നഗരകാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞു.
കൊലപാതകരാഷ്ട്രീയം കൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ബി.ജെ.പിയെ തടുക്കാനാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്ത് ഇന്ന് എവിടെയാണുള്ളത്. പാര്‍ലമെന്റിലെ അവരുടെ സ്ഥിതി എന്താണ്, അതിനേക്കാള്‍ ദയനീയ സ്ഥിതിയാണ് ഇനി അവര്‍ അഭിമുഖീകരിക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  36 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago