ബലൂച് നേതാവിനെ അറസ്റ്റുചെയ്യണമെന്ന് ഇന്റര്‍പോളിനോട് പാകിസ്താന്
ഇസ്ലാമാബാദ്: ബലൂച് നേതാവ് ബ്രഹ്മദാഗ് ബുഗ്തിയെ പിടികൂടി കൈമാറണമെന്ന് ഇന്റര്‍പോളിനോട് പാകിസ്താന്. സ്വിറ്റ്സര്‍ലന്റില്‍ രാഷ്ട്രീയ അഭയത്തില് കഴിയുന്ന ബുഗ്തിയെ അറസ്റ്റുചെയ്യണമെന്നാണ് പാകിസ്താന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന് ആവശ്യപ്പെട്ടത്.
രണ്ടാമതും അഭയം നല്‍കണമെന്ന് ബുഗ്്തി ആവശ്യപ്പെട്ടെങ്കിലും സ്വിറ്റ്സര്‍ലന്റ് തയാറായില്ല. തുടര്‍ന്ന് ഇന്ത്യയോട് അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ബുഗ്്തി. പാകിസ്താന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും ഇന്റര്‍പോളിനോട് ഔദ്യോഗിക അപേക്ഷ നല്‍കിയിട്ടുണ്ട്. ജനീവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബുഗ്്തി സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പാകിസ്താന് ബുഗ്്തിക്കെതിരേ നിലപാട് കടുപ്പിച്ചത്. 2006ല്‍ പാക് സൈന്യം കൊലപ്പെടുത്തിയ ബലൂച് ദേശീയ നേതാവ് നവാബ് അക്്ബര്‍ ബുഗ്്തിയുടെ പേരമകനാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."