HOME
DETAILS
MAL
ജയലളിത ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്; വാര്‍ത്ത തെറ്റെന്ന് പാര്‍ട്ടി
backup
September 24 2016 | 20:09 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്. പ്രമേഹത്തിനും വൃക്ക രോഗത്തിനുമുള്ള വിദഗ്ധ ചികിത്സയ്ക്കായാണ് സിംഗപ്പൂരിലേക്ക് പോയത്. എന്നാല്‍, വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആര് സരസ്വതി പറഞ്ഞു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം വ്യാഴാഴ്ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം തുടരാന്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. തലൈവിക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് പ്രത്യേക പൂജകളും പ്രാര്‍ഥനയുമായി കഴിയുകയാണ് അനുയായികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."