എടച്ചേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്ക് കടിയേറ്റു
എടച്ചേരി: ടൗണില്‍ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കഴിഞ്ഞ ദിവസം ടൗണില്‍ നിന്നു വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയ്ക്കു തെരുവുനായയുടെ കടിയേറ്റു. വീട്ടുസാധനങ്ങള്‍ വാങ്ങി തിരിച്ചുപോകുന്ന വഴിക്കാണ് തോട്ടത്തില്‍ ബിനുവിന്റെ ഭാര്യ വിമലയ്ക്കു കാലിനു കടിയേറ്റത്.
ബി.എസ്.എസ് വാടക സ്റ്റോറിനടുത്താണു നായയുടെ ആക്രമണമുണ്ടായത്. വിമല കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം തലായിയിലെ മധ്യവയസ്കയെയും യുവാവിനെയും തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവിന് ഇരിങ്ങണ്ണൂരില്‍ വച്ചു കീരിയുടെ കടിയുമേറ്റിരുന്നു.
തെരുവുനായ്ക്കളുടെ നിരന്തര ആക്രമണമുണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ ഗൗരവമായി കാണാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. എടച്ചേരി പഞ്ചായത്ത് ഓഫിസ് മുറ്റത്തു വരെ നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്. പ്രഭാതസവാരിക്കാരും വിദ്യാര്‍ഥികളുമാണു നായ്ക്കളുടെ ആക്രമണം ഏറെ ഭയക്കുന്നത്. മദ്റസകളിലും ട്യൂഷന് ക്ലാസുകള്‍ക്കും പോകുന്ന വിദ്യാര്‍ഥികളെ പുറത്തിറക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."