സി.പി.എം കൊലപാതക രാഷ്ട്രീയം നടപ്പിലാക്കുന്നു: അഡ്വ. ടി. സിദ്ധീഖ്
മുക്കം: ഭരണത്തിലിരിക്കുന്ന സി.പി.എം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടപ്പിലാക്കുകയാണെന്ന് അഡ്വ. ടി. സിദ്ധീഖ് പറഞ്ഞു. കൊലപാതകികളെ അറസ്റ്റുചെയ്യുന്നതിനോ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ അവര്‍ അനുവദിക്കുന്നില്ല.
മുക്കം ബാങ്ക് ഓഡിറ്റോറ്റിയത്തില് ചേര്‍ന്ന യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോയന്‍ കൊളക്കാടന്‍ അധ്യക്ഷനായി.
യൂത്ത്ലീഗ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.ടി സെയദ് ഫസലിനേയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സലാം തേക്കുംകുറ്റിയേയും സിദ്ധീഖ് പൊന്നാട അണിയിച്ചു.
സപ്റ്റംബര്‍ 28ന് നടക്കുന്ന യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ചും ഒക്ടോബര്‍ ഒന്നിന് മുക്കത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, വി.കെ ഹുസൈന്‍കുട്ടി, എ.എം അഹമ്മദ്കുട്ടി ഹാജി, എം.ടി അഷ്റഫ്, അബ്ദു കൊയങ്ങോറന്‍, കെ.വി അബ്ദുറഹിമാന്, പി.എം ഫ്രാന്‍സിസ്, എം.ടി സെയ്ദ് ഫസല്‍, സലാം തേക്കുംകുറ്റി, ജോസ് പള്ളിക്കുന്നേല്‍, പി.വി സുരേന്ദ്രലാല്‍, എന്‍.പി ഷംസുദ്ധീന്, സിറാജുദ്ധീന്, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."