സലഫീ ചിന്താധാര തീവ്രവാദ ആശയങ്ങളെ ഉള്‍കൊള്ളുന്നു: പിണങ്ങോട് അബൂബക്കര്‍
കല്‍പ്പറ്റ: സലഫീ ചിന്താധാര തീവ്രവാദ ചിന്താധാരകളെ ഉള്‍കൊള്ളുന്നതാണന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഹാജി പറഞ്ഞു. ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കല്‍പ്പറ്റ മേഖല കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ ആശയാദര്‍ശങ്ങളില്‍ ഉറച്ച് നിന്ന് രാജ്യത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും മാത്രമാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ ഇസ്മായില്‍ മൗലവി അധ്യക്ഷനായി. കെ.എ നാസര്‍ മൗലവി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, ജഅ്ഫര്‍ ഹൈതമി, സിദ്ദീഖ് പിണങ്ങോട്, എം.എ റാഫി മൗലവി, നെയ്യില്‍ സൂപ്പി, എ.കെ മുഹമ്മദ് ദാരിമി സംസാരിച്ചു. മുഹമ്മദ് അലി അഹ്‌സനി മുട്ടില്‍ സ്വാഗതവും വി.കെ അബ്ദുറഹ്മാന്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."