HOME
DETAILS

ഉപ്പാലവളപ്പിലെ മാലിന്യം നീക്കണം: മന്ത്രി കടന്നപ്പള്ളി

  
backup
September 24 2016 | 22:09 PM

%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82

 

കണ്ണൂര്‍: ഉപ്പാലവളപ്പ് തോട്ടിലെ മാലിന്യം വലിയൊരു ആരോഗ്യ പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണെന്നും അതു നീക്കം ചെയ്യാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മാലിന്യമാണ് തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്നതെന്നും ഇവിടുത്തെ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നും കോര്‍പറേഷന്‍ അധികൃതര്‍ യോഗത്തെ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ക്ക് കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി.
കടന്നപ്പള്ളി പഞ്ചായത്തില്‍ കാട്ടു പോത്തിനെ കാണാനിടയായ സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ അപകടം പെരുകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡില്‍ വരയിടുകയും ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ടി.വി രാജേഷ് എം.എല്‍.എ കുറ്റപ്പെടുത്തി.
പെരുമ്പ നദിയിലെ മാലിന്യം ഏതെങ്കിലും ക്ലീനിങ് ഏജന്‍സിയെ ഉപയോഗിച്ച് നീക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.എല്‍.എമാരായ സി കൃഷ്ണന്‍, സണ്ണി ജോസഫ്, ജെയിംസ് മാത്യു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago
No Image

ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി വാഗ്ദാനം ചെയ്ത് യുഎഇ

uae
  •  2 months ago
No Image

യു.ആര്‍ പ്രദീപ് ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം 19ന് 

Kerala
  •  2 months ago
No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago