HOME
DETAILS

വിജയ്മല്യയുടെ ഭൂമി ഇടപാട് ആരംഭിച്ചത് അച്യുതമേനോന്റെ കാലത്ത്: മുഖ്യമന്ത്രി

  
backup
April 23 2016 | 17:04 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f
തിരുവനന്തപുരം: നാല്‍പത്തഞ്ചു വര്‍ഷം മുന്‍പ് ആരംഭിക്കുകയും വിവിധ സര്‍ക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും ചെയ്തശേഷം വിജയ് മല്യയുടെ കമ്പനിക്ക് 2013-ല്‍ പാലക്കാട് ജില്ലാ കലക്ടര്‍ അനുവദിച്ച ഭൂമിയുടെ പേരില്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിനെ ബലിയാടാക്കുന്നത് അത്യന്തം ഖേദകരമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ ഭൂമിദാനമാണിതെന്നുവരെയാണ് വ്യാഖ്യാനിക്കുന്നത്. അച്യുതമേനോന്‍ മന്ത്രിസഭയിലെ എന്‍.ഇ ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് ടെലക്‌സ് സന്ദേശം മുഖേന ഭൂമി പതിച്ചുനല്‍കാന്‍ ഉത്തരവ് നല്‍കിയതോടെയാണ് ഈ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് കഞ്ചിക്കോട് എന്ന സ്ഥാപനത്തിന് ബ്രൂവറി പ്രോജക്റ്റിന് അന്നത്തെ ജില്ലാകലക്ടര്‍ 1971 മാര്‍ച്ച് 17ന് 20 ഏക്കര്‍ ഭൂമി പാട്ടത്തിനു നല്‍കുകയാണ് ചെയ്തത്. ഇതിന് 1985 മേയ് 21നു പാലക്കാട് തഹസീല്‍ദാര്‍ താത്കാലിക പട്ടയവും നല്‍കി. 1995ല്‍ കേരള ഹൈക്കോടതി വിധി പ്രകാരം പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് ഇപ്പോഴത്തെ കമ്പനിയായ യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ ലയിച്ചു. തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം അന്തിമപട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ 2002 ജൂലൈയില്‍ പാലക്കാട് ജില്ലാ കലക്ടര്‍ ആരംഭിച്ചു. 2003-ല്‍ ഭൂമിവില സെന്റൊന്നിന് 20,000 രൂപ നിരക്കില്‍ തിട്ടപ്പെടുത്താമെന്ന് റവന്യൂ വകുപ്പിനെ കലക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ധനകാര്യം, നിയമം വകുപ്പുകളുടെ അംഗീകാരത്തോടെയും മന്ത്രിസഭായോഗ തീരുമാനത്തിന് വിധേയമായും സെന്റ് ഒന്നിന് 20,000 രൂപ നിരക്കില്‍ ആറ് ശതമാനം പലിശ ഈടാക്കി യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന് ഭൂമി പതിച്ചു നല്‍കുവാന്‍ 2005 ഏപ്രില്‍ രണ്ടിന് ഉത്തരവായി. എന്നാല്‍ അധികതുക ഈടാക്കുന്നു എന്നാരോപിച്ച് യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ഹൈക്കോടതിയില്‍ പരാതി നല്‍കി. കേസ് നിലനില്‍ക്കേ 2012 ഡിസംബറില്‍ തുക അടയ്ക്കാന്‍ യുനൈറ്റഡ് ബ്രൂവറീസ് തയ്യാറായി. ഭൂമി കൈമാറിയ തീയതിയായ 1971 മാര്‍ച്ച് 17 കണക്കാക്കി 14.03 കോടി രൂപ അടയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് സെന്റ് ഒന്നിന് പലിശ സഹിതം 70,163 രൂപയാണ് കമ്പനി സര്‍ക്കാരിന് അടച്ചത്. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തയാറാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുനൈറ്റഡ് ബ്രൂവറീസിന് ഭൂമി പതിച്ചു നല്‍കാന്‍ ജില്ലാ കലക്ടര്‍ 2013 ഏപ്രില്‍ 18ന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ 19ന് പാലക്കാട് തഹസീല്‍ദാര്‍ ഭൂമി പതിച്ചു നല്‍കി. 45 വര്‍ഷം മുന്‍പ് എന്‍.ഇ ബലറാമിന്റെ കാലത്ത് ആരംഭിച്ച ഭൂമി ഇടപാടിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇത് ചെയ്തത്. സത്യം ഇതായിരിക്കെ കാലഗണന തെറ്റിച്ച് സംഭവങ്ങള്‍ അവതരിപ്പിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago